മലയാളം - സൂറ നബഹ്

മലയാളം

സൂറ നബഹ് - छंद संख्या 40
عَمَّ يَتَسَاءَلُونَ ( 1 ) നബഹ് - Ayaa 1
എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്‌?
عَنِ النَّبَإِ الْعَظِيمِ ( 2 ) നബഹ് - Ayaa 2
ആ മഹത്തായ വൃത്താന്തത്തെപ്പറ്റി.
الَّذِي هُمْ فِيهِ مُخْتَلِفُونَ ( 3 ) നബഹ് - Ayaa 3
അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി.
كَلَّا سَيَعْلَمُونَ ( 4 ) നബഹ് - Ayaa 4
നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
ثُمَّ كَلَّا سَيَعْلَمُونَ ( 5 ) നബഹ് - Ayaa 5
വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.
أَلَمْ نَجْعَلِ الْأَرْضَ مِهَادًا ( 6 ) നബഹ് - Ayaa 6
ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?
وَالْجِبَالَ أَوْتَادًا ( 7 ) നബഹ് - Ayaa 7
പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?)
وَخَلَقْنَاكُمْ أَزْوَاجًا ( 8 ) നബഹ് - Ayaa 8
നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.
وَجَعَلْنَا نَوْمَكُمْ سُبَاتًا ( 9 ) നബഹ് - Ayaa 9
നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.
وَجَعَلْنَا اللَّيْلَ لِبَاسًا ( 10 ) നബഹ് - Ayaa 10
രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,
وَجَعَلْنَا النَّهَارَ مَعَاشًا ( 11 ) നബഹ് - Ayaa 11
പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.
وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا ( 12 ) നബഹ് - Ayaa 12
നിങ്ങള്‍ക്ക് മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും
وَجَعَلْنَا سِرَاجًا وَهَّاجًا ( 13 ) നബഹ് - Ayaa 13
കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.
وَأَنزَلْنَا مِنَ الْمُعْصِرَاتِ مَاءً ثَجَّاجًا ( 14 ) നബഹ് - Ayaa 14
കാര്‍മേഘങ്ങളില്‍ നിന്ന് കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.
لِّنُخْرِجَ بِهِ حَبًّا وَنَبَاتًا ( 15 ) നബഹ് - Ayaa 15
അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി.
وَجَنَّاتٍ أَلْفَافًا ( 16 ) നബഹ് - Ayaa 16
ഇടതൂര്‍ന്ന തോട്ടങ്ങളും
إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا ( 17 ) നബഹ് - Ayaa 17
തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു.
يَوْمَ يُنفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا ( 18 ) നബഹ് - Ayaa 18
അതായത് കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.
وَفُتِحَتِ السَّمَاءُ فَكَانَتْ أَبْوَابًا ( 19 ) നബഹ് - Ayaa 19
ആകാശം തുറക്കപ്പെടുകയും എന്നിട്ടത് പല കവാടങ്ങളായി തീരുകയും ചെയ്യും.
وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا ( 20 ) നബഹ് - Ayaa 20
പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും.
إِنَّ جَهَنَّمَ كَانَتْ مِرْصَادًا ( 21 ) നബഹ് - Ayaa 21
തീര്‍ച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു.
لِّلطَّاغِينَ مَآبًا ( 22 ) നബഹ് - Ayaa 22
അതിക്രമകാരികള്‍ക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം.
لَّابِثِينَ فِيهَا أَحْقَابًا ( 23 ) നബഹ് - Ayaa 23
അവര്‍ അതില്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.
لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا ( 24 ) നബഹ് - Ayaa 24
കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല.
إِلَّا حَمِيمًا وَغَسَّاقًا ( 25 ) നബഹ് - Ayaa 25
കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ
جَزَاءً وِفَاقًا ( 26 ) നബഹ് - Ayaa 26
അനുയോജ്യമായ പ്രതിഫലമത്രെ അത്‌.
إِنَّهُمْ كَانُوا لَا يَرْجُونَ حِسَابًا ( 27 ) നബഹ് - Ayaa 27
തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.
وَكَذَّبُوا بِآيَاتِنَا كِذَّابًا ( 28 ) നബഹ് - Ayaa 28
നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു.
وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا ( 29 ) നബഹ് - Ayaa 29
ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു.
فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا ( 30 ) നബഹ് - Ayaa 30
അതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ദ്ധിപ്പിച്ചു തരികയില്ല.
إِنَّ لِلْمُتَّقِينَ مَفَازًا ( 31 ) നബഹ് - Ayaa 31
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്‌.
حَدَائِقَ وَأَعْنَابًا ( 32 ) നബഹ് - Ayaa 32
അതായത് (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും,
وَكَوَاعِبَ أَتْرَابًا ( 33 ) നബഹ് - Ayaa 33
തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.
وَكَأْسًا دِهَاقًا ( 34 ) നബഹ് - Ayaa 34
നിറഞ്ഞ പാനപാത്രങ്ങളും.
لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا ( 35 ) നബഹ് - Ayaa 35
അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല.
جَزَاءً مِّن رَّبِّكَ عَطَاءً حِسَابًا ( 36 ) നബഹ് - Ayaa 36
(അത്‌) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.
رَّبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الرَّحْمَٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًا ( 37 ) നബഹ് - Ayaa 37
ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്‍റെ (സമ്മാനം.) അവനുമായി സംഭാഷണത്തില്‍ ഏര്‍പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല.
يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرَّحْمَٰنُ وَقَالَ صَوَابًا ( 38 ) നബഹ് - Ayaa 38
റൂഹും മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല.
ذَٰلِكَ الْيَوْمُ الْحَقُّ ۖ فَمَن شَاءَ اتَّخَذَ إِلَىٰ رَبِّهِ مَآبًا ( 39 ) നബഹ് - Ayaa 39
അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ.
إِنَّا أَنذَرْنَاكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنتُ تُرَابًا ( 40 ) നബഹ് - Ayaa 40
ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.

പുസ്തകങ്ങള്

  • ഖുര്‍ആനിന്‍റെ മൗലികതവിശുദ്ധ ഖുര്‍ആനിനെതിരേ ഇതര മതസ്തരും നാസ്തികരും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കും മുസ്ലിംകള്‍ക്കു തന്നെയും ഉണ്ടാകാന്‍ സാധ്യത ഉള്ളതുമായ സംശയങ്ങള്‍ക്കു വ്യക്തവും പ്രാമാണികവും ആയ മറുപടി. പ്രബോധകര്‍ക്ക്‌ ഒരു ഗൈഡ്‌ - ഒന്നാം ഭാഗം

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/2301

    Download :ഖുര്‍ആനിന്‍റെ മൗലികതഖുര്‍ആനിന്‍റെ മൗലികത

  • റമദാനിനെ സ്വാഗതം ചെയ്യുമ്പോള്‍ ?വ്രതത്തിന്റെ കര്‍മ്മശാസ്ത്രങ്ങള്‍, സംസ്കരണ ചിന്തകള്‍, ആരോഗ്യവശങ്ങള്‍ എന്നിവയടങ്ങുന്ന കൃതി

    പരിശോധകര് : ശാക്കിര്‍ ഹുസൈന്‍ സ്വലാഹി

    പരിഭാഷകര് : ഹംസ ജമാലി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ &ഗൈഡന്‍സ് സെ‍ന്‍റര്‍ - മജ്മഅ്‌

    Source : http://www.islamhouse.com/p/174555

    Download :റമദാനിനെ സ്വാഗതം ചെയ്യുമ്പോള്‍ ?റമദാനിനെ സ്വാഗതം ചെയ്യുമ്പോള്‍ ?

  • ശുദ്ധീകരണം ഒരു സമഗ്ര പഠനംശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്‍മശാസ്ത്ര പുസ്തകങ്ങളില്‍ ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്‍ക്ക് സുഗ്രാഹ്യമാവുന്ന തരത്തില്‍ ലളിതമായ ശൈലിയില്‍ വിശദീകരിക്കുന്നു.

    എഴുതിയത് : അബ്ദുല്‍ റഹ്‌മാന്‍ അല്‍-ശീഹ

    പരിശോധകര് : അബ്ദുല്‍ ലതീഫ്‌ സുല്ലമി

    പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍

    Source : http://www.islamhouse.com/p/329074

    Download :ശുദ്ധീകരണം ഒരു സമഗ്ര പഠനംശുദ്ധീകരണം ഒരു സമഗ്ര പഠനം

  • ഇസ്‌ലാമിക വിശ്വാസംഇസ്ലാമിക വിശ്വാസം, ഖബര്‍ പൂജ,അല്ലാഹു,നബിദിനാഘോഷത്തിന്റെ വിധി, ന്യായ വിധി നാള്‍, തുടങ്ങി അനിവാര്യമായും ഒരു മുസ്ലിം അറിഞ്ഞിരിക്കേ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കൃതി.

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : ഫോറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - സുല്‍ഫി

    Source : http://www.islamhouse.com/p/358874

    Download :ഇസ്‌ലാമിക വിശ്വാസം

  • നോമ്പ്‌ - ( എഴുപത്തേഴ് ഹദീസുകളിലൂടെ )റമദാനിന്‍റെയും നോമ്പിന്‍റെയും ശ്രേഷ്ടതകള്‍ , നോമ്പിന്‍റെ വിധിവിലക്കുകള്‍ , ലൈലതുല്‍ ഖദ്‌ര്‍ , സുന്നത്‌ നോമ്പുകള്‍ തുടങ്ങിയവ എഴുപത്തേഴ് ഹദീസുകളിലൂടെ വിവരിക്കുന്നു.

    എഴുതിയത് : ഇബ്നു കോയകുട്ടി

    പരിശോധകര് : അബ്ദുല്‍ റഹ്‌ മാന്‍ സ്വലാഹി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെ‍ന്‍റര്‍-ജിദ്ദ

    Source : http://www.islamhouse.com/p/57912

    Download :നോമ്പ്‌ - ( എഴുപത്തേഴ് ഹദീസുകളിലൂടെ )

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share